26 May Sunday

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിങ്‌ യന്ത്രങ്ങളിലെ തിരിമറി പുറത്തുവിടാനിരിക്കെയെന്ന് യുഎസ് ഹാക്കര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ലണ്ടൻ> ഇലക്ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളിൽ നടന്ന തിരിമറികളെക്കുറിച്ച് പുറത്തുവിടാനിരിക്കെയാണ്‌ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യുഎസ് ഹാക്കറായ സയിദ്‌ ഷുജയുടെ വെളിപ്പെടുത്തൽ. വോട്ടിങ്‌ യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന കേബിളുകള്‍ നിര്‍മ്മിക്കുന്നത് ആരാണെന്നറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത്  കാത്തിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. അതിനിടയിലാണ്‌ അവർ കൊല്ലപ്പെട്ടതെന്നും സയിദ്‌ ഷുജ പറഞ്ഞു. 2017 സെപ്‌തംബർ 5 നാണ്‌ ഗൗരി ലങ്കേഷ് വെടിയേറ്റ്‌ മരിക്കുന്നത്‌.

വോട്ടിങ്‌ യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിഞ്ഞിരുന്നതിനാലാണ്‌ മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കർ വെളിപ്പെടുത്തിയിരുന്നു. 2014 ജൂൺ 3 നുണ്ടായ വാഹനാപകടത്തിലാണ്‌ മുണ്ടെ കൊല്ലപ്പെടുന്നത്‌. ഡൽഹിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡർ കാറിൽ  മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുണ്ടെയുടെ മരണത്തിൽ അന്വേഷണ ആവശ്യവുമായി കുടുംബം രംഗത്ത്‌ വന്നിട്ടുണ്ട്‌.

വോട്ടിങ‌് യന്ത്രങ്ങൾ രൂപകൽപ്പനചെയ്യാൻ 2009 നും 2014നും ഇടയിൽ  തെരഞ്ഞെടുപ്പ‌് കമീഷനെ  ഷുജ സഹായിച്ചിരുന്നു. ഈ സമയത്ത‌് ചില രാഷ‌്ട്രീയ പാർടികൾ യന്ത്രത്തിൽ അട്ടിമറി നടത്താൻ കഴിയുമോ എന്നന്വേഷിച്ച‌്  സമീപിച്ചിരുന്നു. വോട്ടിങ‌് യന്ത്രങ്ങൾ അട്ടിമറിക്കാൻ കഴിയുമെന്ന‌് ബിജെപിക്ക‌് അറിയാമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി  ഇത‌് വ്യാപകമായി ഉപയോഗപ്പെടുത്തിയതായും ഷുജ വെളിപപ്പെടുത്തി.
 


പ്രധാന വാർത്തകൾ
 Top