26 August Monday

"അനിൽ അംബാനി ജീവിക്കുന്നത് രാജകുമാരനെ പോലെ‌, സ്വകാര്യ വിമാനത്തിൽ സഞ്ചാരം‌, ആഡംബര ഹോട്ടലിൽ താമസം‌, എറിക്സണ് നൽകാൻ മാത്രം പണമില്ല': ദുഷ്യന്ത് ദാവെ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ന്യൂഡൽഹി>  രാജകുമാരനെ പോലെ ആണ് അനിൽ അംബാനി ജീവിക്കുന്നതെന്ന‌് സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ. അനിൽ അംബാനി സ്വകാര്യ വിമാനത്തിൽ ആണ് സഞ്ചാരം. ആഡംബര ഹോട്ടലിൽ ആണ് താമസം.എന്നിട്ടും  എറിക്‌സണ് നല്കാൻ ഉള്ള പണം മാത്രം നൽകുന്നിെല്ലന്ന‌് ദാവെ  പറഞ്ഞു.

റാഫേലിൽ നിക്ഷേപിക്കാൻ അനിൽ അംബാനിക്ക് പണം ഉണ്ട്. എന്നാൽ എറിക്സൺ നൽകാനുള്ള പണം ഇല്ല എന്നാണ് പറയുന്നതെന്ന്‌  എറിക്‌സണ് വേണ്ടി ഹാജർ ആകുന്ന സീനിയർ അഭിഭാഷകനായ  ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ പറഞ്ഞു. . അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന ആവശ്യവുമായി എറിക്‌സൺ കോടതിയിലെത്തിയത്.


പ്രധാന വാർത്തകൾ
 Top