ലണ്ടൻ > മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (സജു) സെൻട്രൽ ഇംഗ്ലണ്ടിലെ ലഫ്ബറോയുടെ പുതിയ ബിഷപ്പായി നിയമിതനായി. നിലവിൽ ഗില്ലിങ്ഹാമിലെ സെന്റ് മാർക്ക്സ് വികാരിയാണ്. നിയമനം എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ബംഗളൂരുവിൽവളർന്ന ഇദ്ദേഹം അവിടുത്തെ സതേൺ ഏഷ്യ ബൈബിൾ കോളേജിലും ഓക്സ്ഫഡിലെ വൈക്ലിഫ് ഹാളിലുമായി പഠനം പൂർത്തിയാക്കി. 2009ലാണ് വൈദികപട്ടം സ്വീകരിച്ചത്. അടുത്തവർഷം 42–-ാം വയസ്സിൽ ചുമതലയേൽക്കുമ്പോൾ ബിഷപ്പാകുന്ന പ്രായം കുറഞ്ഞയാളാകും ഇദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..