ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ > ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.
ഇന്റലിജൻസ് വിവരത്തെത്തുടർന്ന് സുരക്ഷാ സേന ദച്ചിഗാം വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സേനയ്ക്കു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
0 comments