04 November Monday

കത്വയിൽ ഭീകരാക്രമണം: പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും ഭീകരാക്രമണം. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോ​ഗസ്ഥന് വീരമൃത്യു.  ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് വിവരം.

പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു. ബില്ലാവർ തെഹ്സ്ലിക്ക് സമീപമുള്ള കോ​ഗ് മാണ്ഡ്ലി വില്ലേജിലാണ് ആക്രമണം നടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top