25 June Tuesday

ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടു; 5 രോഗികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

മധുര 
ആശുപത്രിയിലെ വൈദ്യുതിവിതരണത്തിലുണ്ടായ തടസ്സംമൂലം അഞ്ച‌ു രോഗികൾ മരിച്ചു. ഗവ. രാജാജി ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ബുധനാഴ‌്ചയാണ‌് ദാരുണസംഭവം. വൈദ്യുതിവിതരണത്തിലെ തടസ്സമല്ല കാരണമെന്നും സംഭവം യാദൃച്ഛികമാണെന്നും ആശുപത്രി ഡീൻ വനിത വ്യക്തമാക്കി.

വൈദ്യുതിമുടങ്ങിയതോടെ വെന്റിലേറ്റർ സംവിധാനം നിലച്ചതാണ‌് മരണകാരണമെന്ന‌് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. മരിച്ചവരിൽ രവീന്ദ്രൻ (52), മല്ലിക(58),പളനിയമ്മാൾ (60) എന്നിവരുടെ ബന്ധുക്കൾ ആശുപത്രി പരിസരത്ത‌് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച‌് ധർണ നടത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top