20 June Thursday

അഭിപ്രായ സര്‍വേ: ഡൽഹി 2015

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ന്യൂഡല്‍ഹി> 2015 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അഭിപ്രായ വോട്ടെടുപ്പുകളും ബിജെപി വിജയമാണ‌് പ്രവചിച്ചത‌്. 2014 ലെ ലോക‌്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിലെ 7സീറ്റും ബിജെപിയാണ‌് നേടിയത‌്. ഇന്ത്യാ ടിവി–- സി വോട്ടർ, ദി വീക്ക‌് –-ഐഎംബിആർ, ഐബിഎൻ, സീ–-ആർടിഎഫ‌് അഭിപ്രായ വോട്ടെടുപ്പുകളിൽ എല്ലാം 70 അംഗ ദില്ലി നിയമസഭയിൽ ബിജെപിക്ക‌് 36 സീറ്റിലേറെയാണ‌് പ്രവചിച്ചത‌്. എന്നാൽ, തെരഞ്ഞെടുപ്പ‌് ഫലം പ്രഖ്യാപിച്ചപ്പോൾ എഎപി  നേടിയത‌് 67 സീറ്റായിരുന്നു. ബിജെപി മൂന്ന‌് സീറ്റിലൊതുങ്ങി.

തമിഴ്‌നാട്‌  2016

കഴിഞ്ഞ തമിഴ‌്നാട് നിയമസഭാ തെരഞ്ഞെടുപ്പ‌ിലെ അഭിപ്രായസർവേകളൂം വലിയ പരാജയമായിരുന്നു. ഭരണവിരുദ്ധ വികാരത്തെതുടർന്ന‌് ജയലളിത പരാജയപ്പെടുമെന്നായിരുന്നു എല്ലാ സർവേകളും പ്രവചിച്ചത‌്. ദി ആക‌്സിസ‌്–-മൈ ഇന്ത്യാ സർവേയിൽ 234 അംഗ സഭയിൽ ഡിഎംകെ സഖ്യത്തിന‌് 120–-140 സീറ്റുകളാണ‌് പ്രവചിച്ചത‌്. എഐഎഡിഎംകെയ‌്ക്ക‌് 90 സീറ്റും. ദി ന്യൂസ‌് നാഷൻ ടിവി ഡിഎംകെയ‌്ക്ക‌് 118 സീറ്റും എഐഎഡിഎംകെയ‌്ക്ക‌് 95 സീറ്റും ലഭിക്കുമെന്ന‌് പറഞ്ഞു. ഫലം വന്നപ്പോൾ 134 സീറ്റുമായി ജയലളിത വീണ്ടും അധികാരത്തിലെത്തി.


പ്രധാന വാർത്തകൾ
 Top