15 September Sunday

മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ന്യൂഡല്‍ഹി > ലോക്‌സഭ തെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ സംസ്ഥാനങ്ങളിലെയും കാബിനറ്റ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി.

ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ആണ് ആരംഭിച്ചത്. മെയ് 19ന് അവസാനിക്കുകയും ചെയ്തു. ഫലപ്രഖ്യാപനം മെയ് 23ന് ആയിരുന്നു. മാര്‍ച്ച് പത്തിനാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

 


പ്രധാന വാർത്തകൾ
 Top