17 January Sunday

146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു; കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ഇല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 10, 2020

ന്യൂഡല്‍ഹി> ബിഹാറില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കം മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം

തെരഞ്ഞെടുപ്പ് കമ്മിഷന് മേല്‍ സമ്മര്‍ദ്ദം ഇല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. റീ കൗണ്ട് പരാതികള്‍ പരിശോധിച്ചു വരികയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.  146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top