ഹൈദരാബാദ്> ആന്ധ്രയിലെ സത്യസായിയിൽ വൈദ്യുതി കമ്പി ഓട്ടോയിൽ പൊട്ടിവീണ് അഞ്ചുപേർ മരിച്ചു. കർഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്.
ഗുഡംപളളി സ്വദേശികളായ 10പേരാണ് ഓട്ടോയിൽ ഉണ്ടായിരുനനത്. അഞ്ചുപേരും സംഭവസ്‌ഥലത്ത് തന്നെ വെന്തുമരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ കുടംബത്തിന് ആന്ധ്രപ്രദേശ് സർക്കാർ 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..