19 August Monday

കരട‌്‌ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ല: സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ കരട‌് ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കാനാകില്ലെന്ന‌് മാനവശേഷിമന്ത്രി രമേഷ‌് പൊക്രിയാൽ നിശങ്കിനെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കരടുനയം പരിശോധിച്ചശേഷമുള്ള സിപിഐ എമ്മിന്റെ വിലയിരുത്തലുകളും അഭിപ്രായങ്ങളും ചേർത്ത‌് മന്ത്രിക്ക‌് നൽകിയ കത്തിലാണ‌് നിലവിലെ രൂപത്തിൽ കരടുനയം അംഗീകരിക്കാനാകില്ലെന്ന‌് അറിയിച്ചത‌്. രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസനയത്തിന‌് രൂപംനൽകാൻ വിപുലമായ കൂടിയാലോചന വേണമെന്നും യെച്ചൂരി അറിയിച്ചു.

കരടുനയത്തിലെ 23–-ാം അധ്യായം സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരവുമായി യോജിക്കുന്നതല്ല. ഇത‌്‌ ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങൾക്ക‌് വിരുദ്ധമാണ‌്.  ഈ അധ്യായം പൂർണമായും പിൻവലിക്കണം. വിദ്യാഭ്യാസ സംവിധാനത്തിന്റെയും ഘടനകളുടെയും കേന്ദ്രീകരണത്തിനും വാണിജ്യവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വഴിവയ‌്ക്കുന്നതാണ‌് കരട‌് വിദ്യാഭ്യാസനയം. അതിനാൽ നിലവിലെ രൂപത്തിൽ ഈ കരടുനയം അംഗീകരിക്കാനാകില്ലെന്നും- യെച്ചൂരി കത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top