21 November Thursday

"എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നു, കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രി'; ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന മുഖപത്രം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

മുംബൈ>  മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന മുഖപത്രം സാമ്‌ന. ശിവസേന എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ബിജെപി ശ്രമിക്കുകയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ശിവസേന മുഖ്യമന്ത്രിയെയാണ് വേണ്ടതെന്നുമാണ് സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

ശിവസേനയുടെ പുതിയ എംഎല്‍എമാരെ പണം ഉപയോഗിച്ച് ചാക്കിടാന്‍ ശ്രമിക്കുന്നതായും ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ പണം ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്നും സാമ്‌ന മുഖപ്രസംഗത്തിൽ പറയുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top