07 October Monday

അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ന്യൂഡൽ​ഹി > അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോ​ഗസ്ഥൻ മരിച്ച നിലയിൽ. സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ച അലോക് കുമാർ രഞ്ജനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ​ഗാസിയാബാദ് സ്വദേശിയായ അലോക് കുമാർ ഡെപ്യൂട്ടേഷനിലാണ് ആദായനികുതി വകുപ്പിൽ നിന്ന് ഇഡിയിലെത്തിയത്. അഴിമതിക്കേസിൽ അലോകിനെ മുമ്പ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

മുമ്പ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് അലോക് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അറസ്റ്റ് ഒഴിവാക്കാനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അലോകിനെതിരെയുള്ള ആരോപണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top