16 September Monday

അറസ്റ്റ്‌തടയണമെന്ന ആവശ്യം പരിഗണിച്ചില്ല; പി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ലുക്കൗട്ട് നോട്ടീസയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ന്യൂഡൽഹി> ഐഎൻഎക്സ്‌ മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അറസ്റ്റ്‌ ഭീഷണിനേരിടുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‌ വീണ്ടും തിരിച്ചടി. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി പരഗണിച്ചില്ല. അറസ്റ്റ്‌ തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കാനാവില്ലെന്ന്‌ കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. ഇതോടെ പി ചിദംബരത്തിനായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ലുക്കൗട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു.

ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ബുധനാഴ്‌ച ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിക്കും.നേരത്തെ സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിദംബരം അഭിഭാഷകർ മുഖേന സിബിഐക്ക്‌ കത്തയച്ചിരുന്നു. രണ്ടുമണിക്കൂറിനകം ഹാജരാകണമെന്ന നോട്ടീസ്‌ സിബിഐ ചിദംബരത്തിന്റെ ജോര്‍ബാഗിലെ വീട്ടിൽ പതിച്ചിരുന്നു. 


 


പ്രധാന വാർത്തകൾ
 Top