13 November Wednesday

അഭിപ്രായസ്വാതന്ത്ര്യത്തെ സംഘപരിവാർ വേട്ടയാടുന്നു; ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്ക് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

തിരുവനന്തപുരം >     അഭിപ്രായസ്വാതന്ത്ര്യത്തെ വേട്ടയാടുന്ന സംഘപരിവാർ നീക്കങ്ങളിൽ പ്രതിഷേധിച്ച്‌  ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക്‌  കത്തയച്ചു. ഡിവൈഎഫ്‌ഐ  അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. പി എ മുഹമ്മദ് റിയാസ് വട്ടിയൂർക്കാവിൽ   സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു.  ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ വട്ടിയൂർക്കാവിൽ സ്വാഗതം പറഞ്ഞു.

ജനറൽ പോസ്റ്റ് ഓഫീസിന്‌ മുന്നിൽ  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റ്  അംഗം എസ് ഷാഹിൻ അധ്യക്ഷനായി. എം ആർ സിബി സ്വാഗതം പറഞ്ഞു.

പേരൂർക്കടയിൽ  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ എസ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം അർജുൻ രാജ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എ ജി ശശിധരൻനായർ സംസാരിച്ചു. കുടപ്പനക്കുന്നിൽ  സംസ്ഥാന  സെക്രട്ടറിയറ്റ് അംഗം എസ് കവിത ഉദ്ഘാടനം ചെയ്തു. എസ് സുരേഷ് അധ്യക്ഷനായി.

കരകുളത്ത്‌ ഡിവൈഎഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് എം ലാലു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി അജ്മൽ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സി അജിത്‌കുമാർ സംസാരിച്ചു. കേശവദാസപുരത്ത്‌  ബ്ലോക്ക് സെക്രട്ടറി അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. ചെന്തിട്ടയിൽ സെക്രട്ടറി വി വി വിശാഖ്, പ്രസിഡന്റ് പി ജി സമ്പത്ത് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top