27 June Thursday

വഴിനടക്കാൻ സമരം ചെയ്‌തു; തിരുനെൽവേലിയിൽ ഡിവൈഎഫ്‌ഐ നേതാവിനെ ജാതിഭ്രാന്തന്മാർ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

തിരുനെൽവേലി > തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകിനെ ജാതിവെറിയിൽ ഒരു സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്‌ച്ച രാത്രിയാണ് സവർണജാതിയിൽപ്പെട്ട ആളുകൾ അശോകിനെ കൊലപ്പെടുത്തിയത്.

സംഘടനയുടെ എല്ലാ സമരങ്ങൾക്കും തൊട്ടുകൂടായ്മ നിർമാർജന മുന്നണിയുടെ സമരങ്ങൾക്കും എപ്പോഴും മുന്നിൽ നിന്നിരുന്ന അശോക്‌ കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേൽ ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു. വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവർണജാതിയിൽ പെട്ടവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.


പ്രധാന വാർത്തകൾ
 Top