19 October Saturday

ഹിന്ദി അടിച്ചേൽപ്പിക്കൽ; ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ന്യൂഡൽഹി > ഹിന്ദി ഔദ്യോഗിക ദേശീയ ഭാഷയാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായി ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രത്തിന്റേത്‌ രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ തകർക്കാനുള്ള ശ്രമം മാത്രമല്ല, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന്‌ ശ്രദ്ധതിരിക്കുന്നതിനും സർക്കാരിനെതിരായ ജനങ്ങളുടെ അമർഷത്തിൽ നിന്ന്‌ രക്ഷനേടുന്നതിനുമുള്ള തന്ത്രപരമായ നീക്കമാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.

 വിവിധ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക്‌ പ്രാദേശിക ഭാഷകളിൽ പ്രതിഷേധ കത്തുകൾ അയക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമദ്‌ റിയാസ്‌, സെക്രട്ടറി അഭോയ്‌ മുഖർജി എന്നിവർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top