26 August Monday

വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇരകളായവർ ഒത്തുചേർന്നു; മുംബൈയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

മുംബൈ > ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന ദേശീയ കൺവൻഷനിൽ വെറുപ്പിന്റെ  രാഷ്ട്രീയത്തിന്  ഇരകളായവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.



കഴിഞ്ഞ വർഷം ജൂണിൽ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങൾ, മോദി  അധികാരത്തിൽ വന്ന ഉടനെ 2014  ലിൽ  പൂനയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, ലാത്തൂരിൽ സവർണ്ണരാൽ കൂട്ടബലാൽസംഘത്തിന്‌ ഇരയായ ദളിത്‌ യുവതി സത്യഭാമ, അഹമ്മദ് നഗറിൽ  സവർണ്ണരാൽ   കൊലചെയ്യപ്പെട്ട ദളിത് വിദ്യാർത്ഥി നിതിൻ ആഗെയുടെ പിതാവ് രാജു ആഗേ, ഗുജറാത്തു കലാപപത്തിലെ സംഘപരിവാർ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത  അശോക്  മോച്ചി, പശു സംരക്ഷകർ അഹമ്മദാബാദിൽ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരൻ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയിൽ സവർണ്ണ ജാതിക്കാരാൽ ഭീകരമായി മർർദ്ധിക്കപ്പെട്ട ദളിത് യുവാക്കളിൽ പെട്ട വൈഷ് റാം, അശോക് സർവയ്യ, പിയുഷ് സർവയ്യ, കഴിഞ്ഞ മാസം തിരുനൽവേലിയിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിന്റെ സഹോദരൻ സതീഷ് തുടങ്ങിയവർ ആദ്യ സെഷനിൽ  പങ്കെടുത്തു.



യുപിയിൽ കൊലചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുഭോധ് കുമാർ സിങിന്റെ ഭാര്യ രജനി സിങ്‌ ആരോഗ്യ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ഐക്യദാർഢ്യമറിയിച്ചു അവർ  അയച്ചു കൊടുത്ത സന്ദേശം സദസ്സിനെ അറിയിച്ചു.

മുൻ സുപ്രീം കോടതി ജസ്റ്റിസ് ഗോപാൽ ഗൗഡ, സിനിമാതാരം നസറുദ്ധീൻ ഷാ,  കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, സാമൂഹ്യ പ്രവർത്തകരായ സുഭാഷിണി അലി, ഡോ. രാം പുനിയാനി , ടീസ്ത സെറ്റൽ വാദ് , മറിയം ധൗളെ , ശൈലേന്ദ്ര കാംബ്ലെ,  പത്രപ്രവർത്തകരായ പ്രതിമ ജോഷി,  കലീം സിദ്ദിഖി എന്നിവരും പ്രതിഷേധ കൂട്ടായ്‌മയിൽ  പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top