28 September Monday

ന്യായാധിപർ പൗരന്മാരുടെ ദുരിതം കാണണം: ദുഷ്യന്ത്‌ ദവേ

സ്വന്തം ലേഖകൻUpdated: Sunday May 24, 2020

ന്യൂഡൽഹി
ദന്തഗോപുരങ്ങളിൽ വാഴുന്ന ന്യായാധിപന്മാർ പൗരന്മാരുടെ ദുരിതങ്ങൾക്ക്‌ നേരെ കണ്ണടയ്‌ക്കുന്നത്‌ ശരിയല്ലെന്ന്‌ പ്രമുഖ അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ ദുഷ്യന്ത്‌ ദവേ. അടച്ചുപൂട്ടലിൽ‌ കടുത്തപ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ ഇടപെടണമെന്ന ഹർജികൾ തള്ളിയ സുപ്രീംകോടതി നടപടി ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘അതിഥിത്തൊഴിലാളികൾ വീടുകളിലേക്ക്‌ നടന്നുപോകുന്നത്‌ തടയാൻ പറ്റുമോ?’–- എന്നാണ്‌ ഒരു ഹർജി തള്ളി ജഡ്‌ജിമാർ ചോദിച്ചത്‌.

സ്വന്തം പേരക്കുട്ടികൾ റോഡിലൂടെ നടന്നുപോകുമ്പോൾ എതിർവശത്തുനിന്ന്‌ ഒരു വാഹനം ഇരമ്പിവരുന്നതു കണ്ടാൽ, അവരെ രക്ഷിക്കാൻ ജഡ്‌ജിമാർ ശ്രമിക്കില്ലേയെന്ന്‌ ദുഷ്യന്ത്‌ ദവേ ചോദിച്ചു. രാജ്യത്തെ എല്ലാ പൗരൻമാരും പരമോന്നതകോടതിയുടെ പേരക്കുട്ടികൾ തന്നെയാണ്‌. ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽനിന്ന്‌ ജഡ്‌ജിമാരെ പിന്തിരിപ്പിക്കുന്നത്‌ എന്താണെന്ന്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top