18 October Monday

ഗുജറാത്തിൽ വൻ ലഹരിവേട്ട; 250 കോടിയുടെ ഹെറോയിൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

അഹമ്മദാബാദ്‌ > ഗുജറാത്ത്‌ തീരത്ത്‌ വൻ ലഹരി വേട്ട. തീരത്തെത്തിയ ഇറാനിയൻ ബോട്ടിൽ നിന്നു 250 കോടി വിലവരുന്ന ഹെറോയിൻ പിടികൂടി. കോസ്‌റ്റ്‌ ഗാർഡും തീവ്രവാദ വരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ 50 കിലോയോളം വരുന്ന ഹെറോയിൻ ശേഖരം പിടിച്ചെടുത്തത്‌.

കടൽ വഴി ലഹരിക്കടത്ത്‌ നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടിച്ചെടുത്തതെന്നും ബോട്ടിലെ ജീവനക്കാരായ ഏഴ്‌ ഇറാനിയൻ പൗരന്മാർ പിടിയിലായതായും തീവ്രവാദ വിരുദ്ധ സേന ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top