20 June Thursday

മഹാരാഷ‌്ട്ര അരനൂറ്റാണ്ടിനിടയിലെ കൊടുംവരൾച്ചയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

മുംബൈ> മഴ വൈകുന്നത‌് മഹാരാഷ‌്ട്രയെ രൂക്ഷമായ വരൾച്ചയിലേക്ക‌് നയിക്കുന്നു. ജലക്ഷാമം നേരിടാനുള്ള നടപടികൾ സ്വീകരിക്കാൻ മുംബൈ ഹൈക്കോടതി സർക്കാരിന‌് നിർദേശം നൽകി. 1972 നു ശേഷമുള്ള ഏറ്റവും രൂക്ഷമായ വരൾച്ചയാണ‌് സംസ്ഥാനം നേരിടുന്നത‌്.  ബീഡ‌്, അഹമ്മദ‌് നഗർ, സോളാപുർ എന്നി മേഖലകളിലാണ‌് വരൾച്ച രൂക്ഷം. മറാത്ത‌് വാഡയിൽ കുടിവെള്ളം പോലുമില്ല. കൃഷി  പൂർണമായും നശിച്ചു. ഭക്ഷ്യക്ഷാമത്തിലേക്ക‌് സംസ്ഥാനം നീങ്ങുമോയെന്നും ആശങ്കയുണ്ട‌്. ദുരന്തനിവാരണ, മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തപക്ഷം വൻദുരന്തത്തിന‌് വളഇതുറക്കാനും സാധ്യതയുണ്ട‌്.

മഴ വൈകാൻ സാധ്യതയുണ്ടെന്ന‌് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴ കുറഞ്ഞപ്പോൾതന്നെ കൃഷിയിടങ്ങൾ വരണ്ടുണങ്ങി. ഈമാസം ആദ്യം മഴ ഉണ്ടാകുമെന്ന‌് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകി. ഒരാഴ‌്ചകൂടി വൈകിയേ മഴ പെയ്യുകയുള്ളുവെന്നാണ‌് അറിയിപ്പ‌്. സംസ്ഥാനത്ത‌് പ്രത്യേകിച്ച‌് മറാത്ത‌് വാഡയിൽ കുറഞ്ഞ മഴയാണ‌് ലഭിച്ചത‌്. കുടിവെള്ള ടാങ്കറുകൾക്കായി ഗ്രാമങ്ങളിൽ ജനങ്ങൾ കാത്തിരിക്കുകയാണ‌്. മൂന്നു കിലോമീറ്റർ താണ്ടിയാണ‌് നേരത്തെ കുടിവെള്ളം എത്തിച്ചിരുന്നത‌്. നിലവിൽ അതും ലഭിക്കാത്ത സാഹചര്യമാണ‌്.

നദികളിലും റിസർവോയറുകളിലും ജലനിരപ്പ‌് തീർത്തും താഴ‌്ന്നു. ഭൂഗർഭ ജലനിരപ്പ‌് അപകടമായ തരത്തിൽ താഴ‌്ന്നതാണ‌് പ്രതിസന്ധിക്ക‌് കാരണമായതെന്ന‌് സെൻട്രൽ വാട്ടർ കമീഷൻ ചെയർമാൻ എസ‌് മസൂദ‌് ഹുസൈൻ അറിയിച്ചു. മറാത്ത‌് വാഡയിലെ ഒമ്പത‌് റിസർവോയറിലും സ്ഥിതി ഗുരുതരമാണ‌്. അയ്യായിരത്തിലധികം ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട‌്. വരൾച്ച നേരിടാനും കന്നുകാലി സംരക്ഷണത്തിനുമായി  4400 കോടിരൂപ ജനങ്ങൾക്ക‌് അക്കൗണ്ട‌് മുഖേന വിതരണം ചെയ‌്തുവെന്ന‌് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസ‌് അറിയിച്ചു. വരൾച്ച നേരിടാൻ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട‌് എൻസിപി നേതാവ‌് ശരത‌് പവാർ മുഖ്യമന്ത്രിക്ക‌് കത്തയച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top