27 September Monday

കൊച്ചിയിലും ഇരിങ്ങാലക്കുടയിലും കുടിവെള്ള വിതരണത്തിന് 150 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

തിരുവനന്തപുരം> കൊച്ചിയിലെയും ഇരിങ്ങാലക്കുടയിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താൻ 150 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിൻ.

കൊച്ചിയിൽ 130 കോടി രൂപയുടെ പദ്ധതിക്കാണ്  ഭരണാനുമതി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കും മൂരിയാട്, വേലൂക്കര പഞ്ചായത്തുകൾക്കുമായി 19.35 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top