08 October Tuesday

ഡോക്ടറുടെ കൊലപാതകം: മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കൊൽക്കത്ത >  ആർജി കർ മെഡിക്കൽ കോളേജി​ലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. സന്ദീപ് ഘോഷിന്റെ ബെലിയാഘട്ടയിലെ വീട്ടിലും ഇയാളുടെ കൂട്ടാളികളുടെ ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 6.15 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. ആശുപത്രിയുടെ ഡാറ്റാ എൻട്രി ഓപ്പറേറ്ററായ പ്രസൂൺ ചാറ്റർജിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി.

സാമ്പത്തിക ക്രമക്കേട് കേസിൽ സന്ദീപ് ഘോഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തിരുന്നു. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ക്രമക്കേടുകളെ തുടർന്ന് സന്ദീപ് ഘോഷിനെ കഴിഞ്ഞ ചൊവ്വ സിബിഎ  അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിലെ പുരോ​ഗതിയെക്കുറിച്ച് സെപ്തംബർ 17ന്  റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.

2021 ഫെബ്രുവരി മുതൽ  2023 സെപ്തംബർ വരെ സന്ദീപ് ഘോഷ് ആർജി കാർ മെഡിക്കൽ കോളേജി. പ്രിൻസിപ്പലായിരുന്നു. 2023 ഒക്ടോബറിൽ അദ്ദേഹത്തെ ആർജി കാറിൽ നിന്ന് മാറ്റി. എന്നാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും ചുമതലയേറ്റെടുത്തിരുന്നു. ഇയാൾ പ്രിൻസിപ്പലായിരുന്ന കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങളിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ആർ ജി കാർ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അക്തർ അലി അപേക്ഷ നൽകിയിരുന്നു.ആശുപത്രിയിലെ അഴിമതിക്ക് ഡോക്ടറുടെ മരണവുമായി ബന്ധമുണ്ടെന്ന് ഡോക്ടർ അലി ആരോപിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top