28 September Tuesday

ജാർഖണ്ഡിലെ ജഡ്‌ജിയുടെ മരണം കൊലപാതകം; മനപ്പൂർവ്വം വാഹനമിടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

റാഞ്ചി > ജാർഖണ്ഡിലെ ധർബാദിൽ ജഡ്‌ജി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന്‌ നിഗമനം. വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മനപ്പൂർവ്വം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന്‌ വ്യക്തമായത്‌. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ധൻബാദിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപം അഡീഷണൽ സെഷൻസ് ജഡ്‌ജ് ഉത്തം ആനന്ദിനെ പ്രഭാത സവാരിക്കെതിരെ അജ്ഞാത വാഹനം ഇടിച്ചിട്ടത്.

അപകടമുണ്ടാക്കിയ ശേഷം വാഹനം അതിവേഗതയിൽ ഓടിച്ചു പോകുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്‌ക്ക്‌ പരിക്കേറ്റ് ബോേധരഹിതനായി വഴിയിൽ കിടന്ന ജഡ്‌ജിയെ ആളുകൾ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു. അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തിൽസിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top