ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലമൊട്ടയടിച്ച് കരിഓയിൽ തേച്ച്, ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിൽ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവതിയെ സ്ത്രീകൾ മർദിക്കുന്നത് വീഡിയോയിലുണ്ട്.ചുറ്റും നിന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിച്ചു.
ഡൽഹി വനിതാ കമീഷന് നിർദേശപ്രകാരം നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സമീപവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ ക്രൂരതയ്ക്ക് ഇരയാക്കിയെന്ന് കരുതുന്നു. യുവതിയെ ബലാത്സംഗം ചെയ്യാൻ സ്ത്രീകൾ പ്രോത്സാഹിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ജീവനൊടുക്കിയ യുവാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..