04 August Tuesday

ഡൽഹിയിൽ അഞ്ചരലക്ഷം രോഗികളുണ്ടാകുമെന്ന്‌ പറഞ്ഞത്‌ കേന്ദ്രം: സിസോദിയ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ന്യൂഡൽഹി > രാജ്യതലസ്ഥാനത്ത്‌ ജൂലൈ അവസാനത്തോടെ അഞ്ചരലക്ഷം കോവിഡ്‌ ബാധിതർ ഉണ്ടാകുമെന്ന വിവരം ലഭിച്ചത്‌ കേന്ദ്ര സർക്കാരിൽ നിന്നാണെന്ന്‌ ഡൽഹി ഉപമുഖ്യമന്ത്രി മനീ‌ഷ്‌ സിസോദിയ. ജനങ്ങളെ ജാഗ്രതപ്പെടുത്താനാണ്‌ വിവരം പുറത്തുവിട്ടത്‌. കേന്ദ്ര സർക്കാർ പോർട്ടലിൽനിന്നു ലഭിച്ച വിവരമാണ്‌ ജൂൺ എട്ടിനു ജനങ്ങളോട്‌ പങ്കുവച്ചതെന്നും‌ സിസോദിയ പറഞ്ഞു.

സിസോദിയയുടെ പ്രസ്‌താവന ജനങ്ങളെ ഭയപ്പെടുത്തിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ പ്രതികരണത്തിനു പിന്നാലെയാണ്‌ വെളിപ്പെടുത്തൽ. സിസോദിയയുടെ പ്രതികരണത്തോടെയാണ്‌ ഡൽഹിയിലെ കോവിഡ്‌ പ്രതിരോധം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ രംഗത്തെത്തിയതെന്ന്‌ അമിത്‌ ഷാ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top