14 August Friday

ഡൽഹികലാപം:‘കൊല്ലണം, ഓടയിൽ തള്ളണം’; വാട്സാപ്‌ ആഹ്വാനങ്ങൾ പുറത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

ന്യൂഡൽഹി
ഡൽഹിയിലെ  കലാപവേളയിൽ  തീവ്രവിദ്വേഷം പ്രചരിപ്പിക്കാനും അക്രമികളെ സംഘടിപ്പിക്കാനും ഉപയോഗിച്ച വാട്സാപ്‌ ഗ്രൂപ്പിന്റെ വിശദാംശങ്ങൾ പുറത്ത്‌.
‘മുസ്ലിമുകളെ കൊല്ലണം’, ‘മൃതദേഹങ്ങൾ ഓടയിൽ തള്ളണം’, ‘പരമാവധി ആൾക്കാരെ സംഘടിപ്പിക്കണം’, ‘ആയുധങ്ങൾ സമയത്തിന്‌ എത്തിക്കണം’ തുടങ്ങിയ ചർച്ചകളാണ്‌  125 അംഗങ്ങളുള്ള ‘കട്ടർ ഹിന്ദുത്‌ ഏകതാ’ എന്ന വാട്സാപ്‌ ഗ്രൂപ്പിൽ നടന്നിരുന്നത്‌.

വാട്സാപ് വഴി ആസൂത്രണം


കട്ടർ ഹിന്ദുത്‌ ‌ വാട്സാപ്‌ ഗ്രൂപ്പ്‌ വഴിയുള്ള ആസൂത്രണമാണ്‌ കലാപത്തിനിടെ സംഭവിച്ച  മൂന്ന്‌ കൊലപാതകത്തിനു പിന്നിലെന്ന്‌ പൊലീസ്‌ കുറ്റപത്രങ്ങളിൽ പറയുന്നു.  ‘വഴിപോക്കരെ തടയണം. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ പറയണം. ജയ്‌ ശ്രീറാം വിളിപ്പിക്കണം. എതിർക്കുന്നവരെ വകവരുത്തണം’–- എന്നിങ്ങനെയുള്ള  നിർദേശങ്ങൾ ഗ്രൂപ്പിലൂടെ കൈമാറിയിരുന്നു‌.  ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌‌‌‌ ആമിൻ, ഭുരേഅലി, ഹംസ എന്നിവരെ കൊലപ്പെടുത്തി
യത്‌.

‘നിരപരാധികളെ കൊന്ന്‌ പ്രതികാരം’


കലാപത്തിൽ മരിച്ച ഹിന്ദുക്കൾക്കുവേണ്ടി പകരംവീട്ടുകയെന്ന ആഹ്വാനത്തോടെയാണ്‌ അക്രമികൾ ഫെബ്രുവരി 25ന്‌ വാട്സാപ്‌ ഗ്രൂപ്പ്‌ തുടങ്ങിയതെന്ന്‌ കുറ്റപത്രങ്ങളിൽ പറയുന്നു. വാട്സാപ്‌ ഗ്രൂപ്പിലെ ആഹ്വാനപ്രകാരം അക്രമിസംഘങ്ങൾ മാരകായുധങ്ങളുമായി ഗോഖൽപുരി, ഗംഗാവിഹാർ, ജോഫ്രിപുർ, നാളാറോഡ്‌, ഭാഗീരഥിവിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ രാപ്പകൽ ചുറ്റിക്കറങ്ങി. ജയ്‌ ശ്രീറാം വിളിക്കാത്തവരെയും മുസ്ലിമുകളെന്ന്‌ തിരിച്ചറിയൽ രേഖകളിൽനിന്ന്‌ മനസ്സിലാക്കിയവരെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ അഴുക്കുചാലുകളിൽ ഉപേക്ഷിക്കുന്നതായിരുന്നു. വാട്സാപ്‌ ഗ്രൂപ്പിലെ ചർച്ചകൾ അധിക കുറ്റസമ്മതമൊഴികളായി പരിഗണിക്കാനാണ്‌ പൊലീസിന്റെ നീക്കം.
 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top