31 March Tuesday

'നഗരം കത്തുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്'; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണം; പൊലീസിനെതിര രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

ന്യൂഡല്‍ഹി> ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. പ്രസംഗങ്ങള്‍ക്ക് ഇപ്പോഴത്തെ കലാപവുമായി യാതൊരൂ ബന്ധവുമില്ലെന്നും അതുമായി ബന്ധപ്പെടുത്തി സംസാരിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

 ഈ രാഷ്ട്രീയ നേതാക്കളുടെ മുദ്രാവാക്യം പലയിടത്തും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുകയാണ്. 'എതിരാളികളെ വെടിവെച്ചുകൊല്ലു'എന്നൊക്കെയുള്ള മുദ്രാവാക്യം പലയിടത്തും കാണുന്നുണ്ട്. അതിനാല്‍ കര്‍ശനമായും കേസെടുക്കണം. നഗരം കത്തുമ്പോള്‍ ഉചിതമായ സമയം എപ്പോഴാണ് ഉണ്ടാവുകയെന്ന് തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. ഇത്രയും കാലം നടപടി എടുക്കാതെ ആര്‍ക്കിവേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്‌റ്റേര്‍ ചെയ്യാന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കേസെടുത്ത് കോടതിയെ അറിയിക്കണം. പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. രാജദ്രോഹ കേസില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ നടപടിയെടുക്കുന്നുണ്ടല്ലോ. വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് ഈ ചുറുചുറുക്കില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു

 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും തുഷാര്‍ മേത്തയെ കോടതി ഓര്‍മപ്പെടുത്തി. വിദേഷ പ്രസംഗമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തന്നെ പറയുമ്പോഴും അതിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതെന്തെന്നും
കോടതി ചോദിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top