25 September Friday

ഡൽഹി കലാപം : ജുഡീഷ്യൽ അന്വേഷണം വേണം ; 270 പ്രമുഖരുടെ കത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപത്തെക്കുറിച്ച്‌ വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന് 270 പ്രമുഖരുടെ കത്ത്.

കേന്ദ്രമന്ത്രി അമിത് ഷായുടെ വർഗീയ പ്രസംഗവും ആരോപണവിധേയമായിരിക്കെ ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള ഡൽഹി പൊലീസിന്റെ അന്വേഷണം നീതിപൂർണമാകില്ല. ബിജെപിയുടെ കേന്ദ്രമന്ത്രിമാർ, എംപിമാർഅടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പൊലീസ്‌ തയാറല്ല. സംസ്ഥാനഅധികാരം ഉപയോഗിച്ച്‌ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും കത്തില്‍ പറയുന്നു.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ജെഎൻയു അധ്യാപകരായ പ്രഭാത്‌ പട്‌നായിക്‌, ജയതി ഘോഷ്‌ , വിരമിച്ച എയർ വൈസ്‌ മാർഷൽ എൻ ഐ റസാഖി, വിദേശകാര്യ മുൻ  സെക്രട്ടറി മുച്‌കുന്ദ്‌ ദുബേ,ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷ വജാഹത്ത് ഹബീബുല്ല ‌ തുടങ്ങിയവര്‍‌ കത്തിൽ ഒപ്പിട്ടു‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top