01 June Thursday

മോദി വിരുദ്ധ പോസ്റ്ററിനും വിലക്ക്‌ ; 100 കേസെടുത്ത്‌ 
ഡൽഹി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പോസ്റ്റർ പതിക്കുന്നത്‌ വിലക്കി ഡൽഹി പൊലീസ്‌. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകൾ പതിക്കുന്നതിനെതിരായാണ്‌ പൊലീസ്‌ നടപടി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പോസ്‌റ്ററുകൾ പതിച്ചതിന്റെ പേരിൽ ഇതുവരെ 100 കേസ്‌ എടുത്തു. ആറുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌ ഡൽഹി പൊലീസ്‌ അറിയിച്ചു.

ഒരു വാനിൽനിന്ന്‌ 10,000 മോദി വിരുദ്ധ പോസ്റ്ററുകൾ പിടിച്ചെടുത്തതായും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ കീഴിലാണ്‌ ഡൽഹി പൊലീസ്‌. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മോദി വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്‌ ഡൽഹി പൊലീസിനെയും സംഘപരിവാറിനെയും വിറളിപിടിപ്പിച്ചിരുന്നു. പോസ്റ്ററുകൾ വാർത്തയായതോടെ പൊലീസും സംഘപരിവാർ പ്രവർത്തകരും തിരക്കിട്ട്‌ അവ നീക്കി.  എഎപിയാണ്‌ പോസ്റ്ററുകൾക്ക്‌ പിന്നിലെന്നാണ്‌ ബിജെപി ആക്ഷേപം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top