07 February Tuesday

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപിയും ആംആദ്‌മിയും ഇഞ്ചോടിഞ്ച്, കോൺഗ്രസ് ബഹുദൂരം പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ന്യൂഡൽഹി> ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ ആംആദ്‌മിയും ബിജെപിയും  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 123 സീറ്റിൽ ബിജെപിയും 119 സീറ്റിൽ ആം ആദ്‌മി പാർട്ടിയും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നാലു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

250 വാർഡുകളിലേക്കാണ് ഞായറാഴ്‌ച തിരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top