03 February Friday

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു: ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി മുൻ കൗൺസിലർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022


ന്യൂഡൽഹി
അടുത്തമാസം നടക്കുന്ന ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ ടിക്കറ്റില്ലന്ന്‌ ബോധ്യമായതോടെ ടെലിഫോൺ ടവറിന്‌ മുകളിൽ കയറി എഎപി നേതാവിന്റെ ആത്മഹത്യാഭീഷണി. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള മുൻ കൗൺസിലർ ഹസീബ് -ഉൽ ഹസനാണ്‌ ശാസ്‌ത്രി പാർക്കിന്‌ സമീപത്തെ ടവറിൽ കയറിയത്‌. ആത്മഹത്യാശ്രമം സമൂഹമാധ്യമത്തിലൂടെ തത്സമയം പങ്കുവച്ച ഹസൻ എംഎൽഎമാരായ അതീഷി മർലാന, ദുർഗേഷ്‌ പതക്‌ എന്നിവരാണ്‌ താൻ മരിച്ചാൽ ഉത്തരവാദികളെന്നും ആരോപിച്ചു. മൂന്നുകോടി വാങ്ങി ഇരുവരും ടിക്കറ്റ്‌ മറ്റൊരാൾക്ക്‌ നൽകിയെന്നും തന്റെ കൈയിൽ പണമില്ലന്നും ഹസൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

തിങ്കളാഴ്‌ചയാണ്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനം. എഎപി നേതൃത്വം സംഭവത്തോട്‌ പ്രതികരിച്ചില്ല. ശനിയാഴ്‌ച 130 സ്ഥാനാർഥികളുടെ ആദ്യഘട്ട പത്രിക എഎപിപുറത്തിറക്കി. 250 സീറ്റുള്ള കോർപറേഷനിലെ ബാക്കി 120 സീറ്റിലേക്ക്‌ ഉടൻ സ്ഥാനാർഥികളെ  പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോർട്ട്‌. ബിജെപിയും 232 പേരെ പ്രഖ്യാപിച്ചു. കോൺഗ്രസ്‌ പട്ടിക തിങ്കളാഴ്‌ച ഉണ്ടായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top