08 November Friday

യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും കാമറകൾ; കാമറ ഒളിപ്പിച്ചത്‌ ബൾബ് ഹോൾഡറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

photo credit:X

ന്യൂഡൽഹി> യുവതിയുടെ മുറിയിലും കിടപ്പുമുറിയിലും ഒളിക്കാമറവെച്ച വീട്ടുടമയുടെ മകനെ പൊലീസ്‌ അറസ്റ്റുചെയ്തു. ബൾബ്‌ ഹോൾഡറിനകത്താണ്‌ കാമറയും മെമ്മറികാർഡും ഒളിപ്പിച്ചത്‌. കഴിഞ്ഞ ദിവസം യുവതി നാട്ടിൽ പോകുമ്പോൾ വീട്ടുടമയുടെ മകൻ കരണിന്റെ (30)കൈവശം താക്കോൽ ഏൽപ്പിക്കുമായിരുന്നു. 

വീട്ടിലെത്തിയ യുവതിയ്ക്ക്‌ സംശയം തോന്നുകയും വീടിനകത്തു വിശദമായ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ്‌ കാമറ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കാമറയിൽ പതിഞ്ഞ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ച രണ്ട്‌ ലാപ്‌ടോപും  ഇയാളിൽ നിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top