Deshabhimani

പത്തു മണിക്കൂറോളം വൈകി ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം; യാത്രക്കാർ ദുരിതത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:50 AM | 0 min read

ന്യൂഡൽഹി > ഡൽഹി- കൊച്ചി എയർ ഇന്ത്യ വിമാനം പത്തു മണിക്കൂറോളം വൈകുന്നു. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ഇന്ന് രാവിലെ 6.30ന് വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനം ഇതുവരെ പുറപ്പെടാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നു യാത്രക്കാർ ആരോപിച്ചു.

പുലർച്ചെ ഒരു മണിക്ക് പുറപ്പടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് 6.30ന് പുറപ്പെടുമെന്ന് മാറ്റി അറിയിച്ചു. എന്നാൽ ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ലെന്നും മറ്റ് അറിയിപ്പുകൾ നൽകിയിട്ടില്ലെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home