Deshabhimani

‘ജിഹാദി’ വിളി : മുഹമദ്‌ സുബൈറിനോട്‌ മാപ്പുപറയാൻ ആവശ്യപ്പെട്ട്‌ ഡൽഹി ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:44 AM | 0 min read


ന്യൂഡൽഹി
ആൾട്ട്‌ന്യൂസ്‌ മാധ്യമപ്രവർത്തകൻ മുഹമദ്‌ സുബൈറിനെ ‘ജിഹാദി’ യെന്ന്‌ വിളിച്ച ആളിനോട്‌ മാപ്പുപറയാൻ ആവശ്യപ്പെട്ട്‌ ഡൽഹി ഹൈക്കോടതി. സമൂഹമാധ്യമമായ എക്‌സിലായിരുന്നു ജഗദീഷ്‌ സിങ് എന്നയാളുടെ അധിക്ഷേപം. വിവാദ പരാർമശത്തിൽ ഖേദിക്കുന്നുവെന്നും മുഹമദ്‌ സുബൈറിനെ വേദനിപ്പിക്കാനോ അവഹേളിക്കാനോ ലക്ഷ്യമിട്ടല്ല പരാമർശം നടത്തിയതെന്നും ജഗദീഷ്‌ സിങ് എക്‌സിൽ പോസ്‌റ്റ്‌ ചെയ്യണമെന്ന്‌ ജസ്‌റ്റിസ്‌ അനൂപ്‌ജയ്‌റാം ഭംഭാനി ഉത്തരവിട്ടു. ജഗദീഷ്‌ സിങ്ങിന്റെ മുൻപോസ്‌റ്റുകൾ പരിശോധിച്ച കോടതി, ഇത്തരം വ്യക്തികളെ സമൂഹമാധ്യമത്തിൽനിന്ന് വിലക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home