കെജ്രിവാളിന്റെ ജയിൽവാസം നീളും: വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ന്യൂഡൽഹി> മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. ഇതോടെ കെജ്‌രിവാളിന്റെ ജയിൽവാസം നീളും
നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
0 comments