ഓം ബിർളയുടെ മകൾക്ക്‌ എതിരായ പോസ്‌റ്റുകൾ നീക്കണമെന്ന്‌ ഡൽഹി ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 06:03 PM | 0 min read

ന്യൂഡൽഹി > ലോക്‌സഭാസ്‌പീക്കർ ഓംബിർളയുടെ മകൾ അഞ്‌ജലി യുപിഎസ്‌സി പരീക്ഷയ്‌ക്ക്‌ ഹാജരാകാതെ ഐഎഎസ്‌ നേടിയെന്ന്‌ ആരോപിക്കുന്ന പോസ്‌റ്റുകൾ സമൂഹമാധ്യമങ്ങളിൽനിന്ന്‌ 24 മണിക്കൂറിനുള്ളിൽ നീക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം. സമൂഹമാധ്യമമായ എക്‌സിനും ഗൂഗിളിനും എതിരെ അഞ്‌ജലി ബിർള നൽകിയ അപകീർത്തി ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ നവീൻചാവ്‌ളയുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌.

2021ൽ യുപിഎസ്‌സി പരീക്ഷ പാസായ അഞ്‌ജലി ബിർള നിലവിൽ ഐആർപിഎസ്‌ ഓഫീസറാണ്‌. ആദ്യമായി പുറത്തുവിട്ട മെയിൻ ലിസ്‌റ്റിൽ അഞ്‌ജലിയുടെ പേര്‌ ഉൾപ്പെട്ടിരുന്നില്ല. പിന്നീട്‌ പുറത്തുവന്ന സപ്ലിമെന്ററി ലിസ്‌റ്റിലാണ്‌ അവരുടെ പേര്‌ ഉൾപ്പെട്ടത്‌. എന്നാൽ, ഓംബിർള വീണ്ടും സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെ അഞ്‌ജലി യുപിഎസ്‌സി പരീക്ഷ പാസാകാതെ പിതാവിന്റെ സ്വാധീനം ഉപയോഗിച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥയായെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ സജീവമായി.
 



deshabhimani section

Related News

0 comments
Sort by

Home