14 July Tuesday

ഡൽഹിയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്ക്‌ മാത്രം: കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

ന്യൂഡൽഹി > ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിത്സ നൽകൂവെന്ന്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. തിങ്കളാഴ്‌ച മുതൽ സംസ്ഥാന അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

10,000 കട്ടിലുകളാണ് ഡൽഹിക്കാർക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിർദേശ പ്രകാരം ജൂണിൽ 15,000 കട്ടിലുകൾ ഡൽഹി നിവാസികൾക്ക് ആവശ്യമാണ്. 9,000 കട്ടിലുകൾ മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിച്ചാൽ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞു. ഒരാഴ്‌ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 27,000 ആയി.


പ്രധാന വാർത്തകൾ
 Top