ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

ന്യൂഡൽഹി> ചൊവ്വാഴ്ച വെളുപ്പിന് വരെ തുടർച്ചയായി പെയ്ത കനത്തമഴയിൽ ഡൽഹിയിലെ പ്രധാനനിരത്തുകൾ വെള്ളത്തിനടിയിലായി. പൊതുഗതാഗതവും വാർത്താവിതരണവും തടസ്സപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കി യാത്രചെയ്യുന്നതിനായി ഡൽഹി ട്രാഫിക് പൊലീസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കിഴക്കൻ ഡൽഹിയിലും സെൻട്രലിലും ശക്തിയായ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നീക്കി, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.
#WATCH | An autorickshaw submerged as incessant rainfall causes severe waterlogging in parts of Delhi.
— ANI (@ANI) August 20, 2024
(Visuals from Minto Road) pic.twitter.com/jq2J3GkOHr
0 comments