12 October Saturday

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരിയില്‍ നിന്നും 26 ഐഫോൺ 16 പ്രോ മാക്സുകള്‍ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

Photo credit: X

ന്യൂഡല്‍ഹി > ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്നും 26 ഐഫോൺ 16 പ്രോ മാക്സുകള്‍ പിടിച്ചെടുത്തു. വാനിറ്റി ബാ​ഗിനുള്ളില്‍ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകള്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവ വിപണിയിലെത്തിയത്. ഐഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡലുകളാണിവ.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീ പിടിയിലായത്. ഹോങ്കോങില്‍ നിന്നെത്തിയതാണ് ഇവര്‍. ഫോണുകള്‍ക്ക് 37 ലക്ഷത്തോളം രൂപ വിലവരും. കസ്റ്റംസ് ആക്ട് പ്രകാരമാണ് സ്ത്രീയെ പിടികൂടിയത്. ഇന്ത്യയില്‍ ഈ ഫോണിന് ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. ഹോങ്കോങ്ങില്‍ ഈ വിലയില്‍ നിന്ന് വ്യത്യാസമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top