17 January Sunday

പഞ്ചാബാണ്‌ കർഷകപ്രക്ഷോഭത്തിന്‌ പിന്നിലെന്ന്‌ ‌ ഹരിയാന മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Nov 28, 2020

ന്യൂഡൽഹി > കർഷപ്രക്ഷോഭത്തിന്‌ പിന്നിൽ പഞ്ചാബാണെന്ന്‌ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. പഞ്ചാബും പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർസിങ്ങും പ്രക്ഷോഭത്തിന്‌ പിന്നിലെന്നും ഹരിയാനയിലെ കർഷകർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘‘പഞ്ചാബിലെ കർഷകരാണ്‌ പ്രതിഷേധിക്കുന്നത്‌.ഹരിയാന കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല. സംയമനം പുലർത്തിയ ഹരിയാന പൊലീസിനോടും കർഷകരോടും ഞാൻ നന്ദി പറയുന്നു. പഞ്ചാബ്‌ മുഖ്യമന്ത്രിയാണ്‌ പ്രതിഷേധത്തിന്‌ പിന്നിൽ. പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഭാരവാഹികളാണ്‌ പ്രതിഷേധം നയിക്കുന്നത്‌’’–- മനോഹർലാൽ ഖട്ടർ ഗുരുഗ്രാമിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘‘ഇത്രയും കർഷകർ ഒരുമിച്ച്‌ സർക്കാരിനെ കാണാൻ ചെന്നിട്ട്‌ ഒരുകാര്യവുമില്ല.

കർഷകരുടെ പ്രതിനിധികൾ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യണമെന്ന്‌ ഞാൻ നേരത്തെ നിർദേശിച്ചിരുന്നതാണ്‌ .കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാണ്. ചർച്ചയല്ലാതെ പ്രശ്‌നപരിഹാരത്തിന്‌ മറ്റ്‌ വഴിയില്ല ‌’’–- ഖട്ടർ കൂട്ടിച്ചേർത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top