ഡൽഹിയിൽ വ്യവസായിയെ വെടിവച്ചുകൊന്നു
ന്യൂഡൽഹി > ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ വ്യവസായി വെടിയേറ്റു മരിച്ചു. ഡൽഹിയിലെ ഷാഹ്ദര ജില്ലയിൽ ശനി രാവിലെയാണ് സംഭവം. 52കാരനായ സുനിൽ ജെയിനാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ സുനിലിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തത്തിനിറങ്ങിയ സുനിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. അക്രമികൾ ആറ് റൗണ്ടോളം വെടിയുതിർത്തതായാണ് വിവരം. മുഖം മറച്ചെത്തിയ രണ്ട് പേരാണ് വെടിവച്ചതെന്ന് സുനിലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
0 comments