13 December Friday

വായുമലിനീകരണം രൂക്ഷം: ഡൽഹിയിൽ ശ്വാസകോശ രോഗികൾ കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

വായുമലിനീകരണം രൂക്ഷമായിരിക്കെ ശനിയാഴ്‌ച രാവിലെ ഡൽഹി–- യുപി അതിർത്തിയായ ഗ്രേറ്റർ നോയിഡയിൽ 
നിന്നുള്ള കാഴ്‌ച ഫോട്ടോ: പി വി സുജിത്‌

ന്യൂഡൽഹി> ഡൽഹിയിൽ ദീപാവലിക്കുശേഷം തുടർച്ചയായ ഒമ്പതാം ദിനവും വായുമലിനീകരണം രൂക്ഷം. കേന്ദ്ര വായുമലിനീകരണ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്‌ ശനിയാഴ്‌ച പകൽ വായുനിലവാര സൂചിക ശരാശരി 358 ആണ്‌. ഭവാന, ന്യൂ മോത്തിബാഗ്‌ 409ഉം റിപ്പോർട്ട്‌ ചെയ്‌തു. ആശുപത്രികളിൽ ശ്വാസതടസ്സമുൾപ്പടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികൾ വർധിച്ചു. കണ്ണുകളിൽ നീറ്റൽ, തൊണ്ടയിൽ അസ്വസ്ഥത, ചുമ തുടങ്ങിയവയുമായും രോഗികളെത്തുന്നുണ്ട്‌.

തണുപ്പുകൂടുകയും മൂടൽമഞ്ഞ്‌ പരക്കുകയും ചെയ്യുന്നതോടെ സാഹചര്യം കൂടുതൽ വഷളാകും. കൃത്രിമമഴ പെയ്യിക്കണമെന്നും സ്‌കൂളുകൾ അനിശ്‌ചിതകാലം അടക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായി. ആനന്ദ്‌ വിഹാറിൽ ഡ്രോണുകളിൽ വെള്ളം തളിക്കുന്നത്‌ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top