04 December Wednesday

പിതാവ് കടംവാങ്ങിയ പണം തിരിച്ച് നൽകിയില്ല; പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ബംഗളൂരു > ബം​ഗളൂരുവിൽ കടം വാങ്ങിയയാളുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സം​ഗം ചെയ്തയാൾ അറസ്റ്റിൽ. രവികുമാറിനെയാണ് മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വായ്പ തിരിച്ചടക്കാത്തതിന് പ്രതികാരമായി ഇയാൾ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛൻ പ്രതിയുടെ കയ്യിൽ നിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. 30,000 രൂപ നേരത്തെ തിരിച്ചടച്ചു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതു നൽകാത്തതിനെ തുടർന്ന് ഞായറാഴ്ച പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ഞായറാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ  ബലാത്സംഗം, പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top