24 October Thursday

ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ്‌ എംഡി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

ചെന്നൈ> തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ ഓട്ടോമൊബൈല്‍ ഡീലറായ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡി റീത്ത ലങ്കലിംഗത്തെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട്ടിലുടനീളം ഷോറൂമുകളും സര്‍വീസ് സെന്ററുകളുമുള്ള ലാന്‍സന്‍ ടൊയോട്ട പത്തുകോടി ഡോളറിന്റെ ആസ്തിയുള്ള കമ്പനിയാണ്. ഭര്‍ത്താവ് ലങ്കലിംഗം മുരുകേശനാണ് ചെയര്‍മാന്‍. ഓട്ടോമൊബൈല്‍ രംഗത്തെ പ്രതിസന്ധിയെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് സൂചന.

രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വേലക്കാര്‍ വിളിച്ചെങ്കലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച ചെന്നൈയിലെ ആഢംബര ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച റീത്ത നുങ്കമ്പാക്കത്തെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മടങ്ങിയെത്തിയത്.

 ഓഹരിവില്‍പ്പന സംബന്ധിച്ച് ഭര്‍ത്താവുമായുള്ള ഭിന്നതയാണോ മരണത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 


പ്രധാന വാർത്തകൾ
 Top