12 December Thursday

"രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലപ്പെടും" ആദിത്യനാഥിന്‌ നേരെ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ലഖ്നൗ> ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ വധഭീഷണി. 10 ദിവസത്തിനകം യോഗി രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ ഞങ്ങൾ അദ്ദേഹത്തെ കൊല്ലുമെന്നാണ്‌ ഭീഷണി. ശനിയാഴ്ച വൈകുന്നേരം മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ സെല്ലിനാണ്‌ ഒരു അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്‌. സന്ദേശം അയച്ചയാളെ കണ്ടെത്താൻ വേണ്ട നടപടികൾ ആരംഭിച്ചതായി മുംബൈ പൊലീസും ഉത്തർപ്രദേശ്‌ പൊലീസും പറഞ്ഞു. ഭീഷണിയെത്തുടർന്ന്‌  ആദിത്യനാഥിന്‌ കൂടുതൽ സുരക്ഷയൊരുക്കിയതായും പൊലീസ്‌ അറിയിച്ചു.

വിജയദശമി ദിനത്തിലാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാന്‌ നേരെയും വധഭീഷണിയുണ്ട്‌.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 500 ലധികം വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട് സുരക്ഷാ ഏജൻസികൾ ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങൾ വഴിയാണ് ഭീഷണികൾ ഏറെയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top