21 March Thursday

ഫണ്ടില്ലെന്ന‌് വാദം: 10 ദിവസത്തിനിടെ ഗോശാലയിൽ ചത്തത‌് 500 പശുക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

രാജസ്ഥാൻ> ജയ‌്പൂരിലെ ഹിൻഗോണിയ ഗോശാലയിൽ എത്ത‌് ദിവസത്തിനിടെ ചത്ത‌ത‌് 500ലേറെ പശുക്കൾ. ഇതിൽ വ്യാഴാഴച മാത്രം ചത്തത‌് 72 എണ്ണമാണ‌്. കഴിഞ്ഞ വർഷവും ഇതേ ഗോശാലയിൽ നൂറ‌്കണക്കിന‌് പശുക്കൾ ചത്തത‌് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ജയ‌്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഗോശാലയ‌്ക്ക‌് നൽകാനുള്ള ഫണ്ട‌് തടഞ്ഞതാണ‌് പശുക്കൾ ചാകാനുള്ള കാരണമന്ന‌് നടത്തിപ്പുകാരായ അക്ഷയ‌്പാത്ര ഫൗണ്ടേഷന്റെ വാദം. എന്നാൽ, ബില്ലുകളാക്കെ മാറി അക്കൗണ്ട‌് സെക്ഷനിൽ നൽകിയിട്ടുന്ന‌് കോർപ്പറേഷനും നിലപാടെടുത്ത‌ു.

എല്ലാ ദിവസവും 20 പശുക്കളോളം ഇവിടെ ചാകാറുണ്ടെന്ന‌് ഗോശാല നടത്തിപ്പുകാരി രാധാപ്രിയയും വെളിപ്പെടുത്തി. സംഭവത്തിൽ ഗോശാല ഇൻ ചാർജ്ജ‌് രാജേന്ദ്ര ചിത്തോറിയയെയും മൃഗ ഡോക‌്ടർ കമലേഷ‌് മീണയെയും സസ‌്പെൻഡ‌് ചെയ‌്തിരിക്കുകയാണ‌്. അലഞ്ഞുതിരിഞ്ഞിരുന്ന 21,000 പശുക്കളെയാണ‌് ഇവിടെ 23 ഷെഡുകളിലായി സംരക്ഷിച്ചിരുന്നത‌്. ദിവസവും 100 ടൺ കാലിത്തീറ്റയാണ‌് ഗോശാലയിൽ വേണ്ടത‌്. ദിവസവും മുതിർന്ന കന്നിന‌് 75 രൂപ, കിടാവിന‌് 35 രൂപ എന്ന നിരക്കിലാണ‌് കോർപ്പറേഷൻ ഫണ്ടനുവദിക്കുന്നത‌്. കരുതലായി സൂക്ഷിച്ച കാലിത്തീറ്റയും തീർന്ന സ്ഥിതിയാണിപ്പോൾ. ഒക‌്ടോബർ മുതലുള്ള ബില്ലുകളൊന്നും കോൺഗ്രസ‌് ഭരിക്കുന്ന കോർപ്പറേഷൻ പാസാക്കി നൽകിയില്ലെന്നാണ‌് ഫൗണ്ടേഷൻ വാദിക്കുന്നത‌്.

കഴിഞ്ഞ വർഷം നൂറ‌് കണക്കിന‌് പശുക്കൾ ചത്തതിനെത്തുടർ്ന്ന‌് മുൻ ബിജെപി മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ഇടപെട്ട‌് അക്ഷയ‌്പാത്ര ഫൗണ്ടേഷന‌് ഗോശാലയുടെ നടത്തിപ്പ‌് കൈമാറുകയായിരുന്നു. പശുക്കൾ കൂട്ടത്തോടെ വീണ്ടും ചത്തതോടെ ഇതുവരെ ഗോശാലയിലേക്ക‌് തിരിഞ്ഞുനോക്കാത്ത ബിജെപി കൗൺസിലർമാരടക്കം സമരവുമായി കോർപ്പറേഷന‌് മുന്നിലെത്തി. കാരണക്കാരായ ജീവനക്കാരെ തൂക്കിക്കൊല്ലണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പശുക്കൾക്ക‌് വേണ്ടി വകുപ്പ‌് തന്നെയുള്ള രാജ്യത്തെ ഏക സംസ്ഥാനത്താണ‌് മിണ്ടപ്രാണികൾക്ക‌് ഈ ദുർഗതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top