07 October Monday

സ്‌കൂൾ ഭക്ഷണത്തിൽ ചത്ത ഓന്ത്; 65 വിദ്യാർഥികൾ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

റാഞ്ചി> ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് കുട്ടികൾക്ക്‌ ഭക്ഷണത്തിൽ നിന്ന്‌ ചത്ത ഓന്തിനെ ലഭിച്ചത്‌. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കുകയായിരുന്നു. തുടർന്ന്‌ 65 വിദ്യാർഥികളെയാണ്‌ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്‌. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന്‌ പൊലീസ്‌ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top