ലക്നോ> യുപിയില്‍ തലയും കൈകളുമില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി.മീററ്റിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപത്താണ് സംഭവം.
അഴുകിയ നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് അഴുക്കുചാലില്‍നിന്ന് കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് നിഗമനം. കൊലപ്പെടുത്തിയ ശേഷം കൈയും തലയും അറുത്ത് മാറ്റിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ശനിയാഴ്ച രാവിലെ സമീപത്തെ വയലിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..