11 July Saturday

പുതുച്ചേരിയില്‍ കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഒറ്റപ്പെട്ട വനത്തിനുള്ളില്‍ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

പുതുച്ചേരി> പുതുച്ചേരിയില്‍ കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഒറ്റപ്പെട്ട വനത്തിനുള്ളിലെ കുഴിയില്‍ ഉപേക്ഷിച്ചു. ചെന്നൈ സ്വദേശിയായ 44 കാരന്റെ മൃതദേഹമാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അധികൃതര്‍ ഉപേക്ഷിച്ചത്.
 
ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹം സ്ട്രക്ച്ചറില്‍ എടുത്തുകൊണ്ടുവന്ന് കുഴിയിലേക്ക് ഇട്ടതിനു ശേഷം മടങ്ങുകയായിരുന്നു.
 ചെന്നൈ സ്വദേശിയായ ഇയാളുടെ ഭാര്യവീട് പുതുച്ചേരിയിലാണ്. ഇവിടെ താമസിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ മരണം സംഭവിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് ഉണ്ടായിരുന്നതായി തെളിഞ്ഞത്.പുതുച്ചേരിയില്‍ ഇതുവരെ 107 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇവിടെ റിപ്പോര്‍ട്ടു ചെയ്ത ആദ്യ കോവിഡ് മരണമായിരുന്നു ഇത്. സംഭവം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്ന് പുതുച്ചേരി സര്‍ക്കാര്‍ പ്രതികരിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി










 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top